മലയാലപ്പുഴ:നല്ലൂര്‍ തോമ്പില്‍ കൊട്ടാരത്തിലെ ദേവീഭാഗവതനവാഹയജ്ഞം മന്ത്രി അടൂര്‍ പ്രകാശ് ഉദ്ഘാടനംചെയ്തു.
തോമ്പില്‍ കൊട്ടാരം സംരക്ഷണസമിതി പ്രസിഡന്റ് കെ.കെ.ഹരിദാസ് പടിപ്പുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ഉദയകുമാര്‍ ശാന്തിയില്‍, എലിസബേത്ത് അബു, വി.എസ്.ഹരീഷ്ചന്ദ്രന്‍, കമലാസനന്‍ കാര്യാട്ട്, വെട്ടൂര്‍ ജ്യോതിപ്രസാദ്, ശശിലത പടിപ്പുരയ്ക്കല്‍, കാര്‍ത്തികേയന്‍ നായര്‍, ജി.വിജയകുമാര്‍, മുരളീധരക്കുറുപ്പ്, അനില്‍കുമാര്‍, ബിജു കിള്ളത്ത്, ദാമോദരന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
അഞ്ചിന് രാവിലെ ഏഴിന് മലയാലപ്പുഴ ദേവീക്ഷേത്രത്തില്‍നിന്ന് ക്ഷേത്രംതന്ത്രി അടിമുറ്റത്തുമഠം ശ്രീദത്ത് തെളിക്കുന്ന ഭദ്രദീപം യജ്ഞാചാര്യന്‍ ചേര്‍ത്തല ഹരിനാരായണന്‍ നമ്പൂതിരി ഏറ്റുവാങ്ങും. തുടര്‍ന്ന് നാമമന്ത്രജപഘോഷയായി തോമ്പില്‍ കൊട്ടാരത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് നവാഹയജ്ഞം തുടങ്ങും. ദിവസവും 12.30ന് അന്നദാനം ഉണ്ട്.
No comments:
Post a Comment