ഓം കാളിം മേഘസമപ്രഭാം ത്രിനയനാം വേതാള കണ്ഠസ്ഥിതാം-- ഘട്ഗം ഖേടകപാല ദാരുക ശിരാഃകൃത്വാ കരാഗ്രേഷുച-- ഭൂതപ്രേത പിശാച മാതൃസഹിതാം മുണ്ഡസ്യ ജാലം കൃതാം-- വന്ദേദുഷ്ട വസൂരികാദി വിപദാം സംഹാരിണിം ഈശ്വരീം

ADDING MORE DETAILS : 8907041033 & akhileshka007@gmail.com

Total Pageviews

Wednesday, October 2, 2013

മലയാലപ്പുഴ ദേവീക്ഷേത്രത്തില്‍ കുടിവെള്ള വിതരണം തകരാറില്‍

മലയാലപ്പുഴ:മലയാലപ്പുഴ ദേവീക്ഷേത്രത്തില്‍ വീണ്ടും വെള്ളം കിട്ടുന്നില്ല. ദിവസവും ആയിരക്കണക്കിന് ഭക്തജനങ്ങള്‍ എത്തുന്ന മലയാലപ്പുഴ ദേവീക്ഷേത്രത്തില്‍ ജലക്ഷാമം പതിവായിരിക്കുകയാണ്. 

വെള്ളം കിട്ടാത്തതിന് പരാതിപ്പെട്ടാല്‍ വാട്ടര്‍ അതോറിറ്റിയും ഇലക്ട്രിസിറ്റി ബോര്‍ഡും പരസ്​പരം പഴിചാരും. 

വാട്ടര്‍ അതോറിറ്റി ആവശ്യത്തിന് വെള്ളം അടിക്കാത്തതു കൊണ്ടാണ് വെള്ളം കിട്ടാത്തതെന്ന് ഇലക്ട്രിസിറ്റി ബോര്‍ഡും ഒരിക്കലും വൈദ്യുതി ലഭിക്കാറില്ലെന്നും അതിനാല്‍ വെള്ളം അടിയ്ക്കാന്‍ പ്രയാസം നേരിടുന്നതായി വാട്ടര്‍ അതോറിറ്റിയും കുറ്റപ്പെടുത്തുന്നു. 

ഇലക്ട്രിസിറ്റി ബോര്‍ഡും വാട്ടര്‍ അതോറിറ്റിയും പരസ്​പരം പഴിചാരുമ്പോള്‍ പ്രാഥമികാവശ്യങ്ങള്‍ക്കുപോലും വെള്ളമില്ലാതെ വലയുന്നത് ഇവിടെ എത്തുന്ന ഭക്തജനങ്ങളാണ്. ക്ഷേത്രത്തില്‍ ആവശ്യത്തിന് വെള്ളം കിട്ടിയില്ലെങ്കില്‍ സരമത്തിന് നേതൃത്വം നല്‍കേണ്ടിവരുമെന്ന് ഭക്തജനസമിതി അറിയിച്ചു.

No comments:

Post a Comment