കോഴഞ്ചേരി: മദപ്പാടിനുള്ള ചികിത്സ പൂര്‍ത്തിയാക്കി ലാവണത്തിലേക്ക് മടങ്ങാനുള്ള മലയാലപ്പുഴ രാജന്റെ ആഗ്രഹത്തിനു വീണ്ടും വിഘാതം.മൂന്നുമാസത്തെ വിശ്രമകേന്ദ്രമായിരുന്ന ചെറുകോല്‍പ്പുഴയില്‍നിന്നു മലയാലപ്പുഴയിലേക്കുള്ള യാത്രാമധ്യേ ആറന്മുളയില്‍വച്ച് പാപ്പാനുനേരേ തിരിഞ്ഞതാണ് വീണ്ടും പ്രശ്‌നങ്ങള്‍ക്ക് കാരണമായത്.കഴിഞ്ഞ 30 നാണ് ചെറുകോല്‍പ്പുഴ തോട്ടാവള്ളില്‍നിന്നും രാജനെ അഴിച്ചത്. ചികിത്സയ്‌ക്കുശേഷം നേരിട്ട് ഏറെദൂരം യാത്ര അനുവദിക്കാത്തതിനാല്‍ ആറന്മുള ആനത്താവളത്തില്‍ തളച്ചു.ഒന്നിന് രാവിലെ തീറ്റകൊടുക്കാനായി എത്തിയ ഒന്നാം പാപ്പാന്‍ കൃഷ്‌ണകുമാറിനെ തുമ്പിെക്കെകൊണ്ട് തൂക്കിയെറിയുകയായിരുന്നു. കാല്‍ചുവട്ടിലേക്കാണ് എറിഞ്ഞതെങ്കിലും സ്‌ഥലംമാറി വീണതിനാല്‍ രക്ഷപെടുകയായിരുന്നു. ആനയുടെ ഉന്നം തെറ്റിയത് പാപ്പാന് രക്ഷയായി. മറ്റ് നാശനഷ്‌ടങ്ങള്‍ വരുത്തുകയോ മറ്റാരെയെങ്കിലും ഉപദ്രവിക്കുകയോ ചെയ്‌തില്ല. പിന്നീട് രാജനെ ശാന്തനായാണ് കാണപ്പെടുന്നത്. കാഞ്ഞീറ്റുകര ക്ഷേത്രത്തിലെ ഉത്സവത്തിനായുള്ള യാത്രയ്‌ക്കിടയില്‍ ജനുവരി 26 ന് ചെറുകോല്‍പ്പുഴയില്‍വച്ചാണ് രാജന്റെ മദപ്പാട് ശ്രദ്ധയില്‍പെട്ടത്. എഴുന്നള്ളിപ്പ് ഒഴിവാക്കി ആനയെ തോട്ടാവള്ളില്‍ ടി.എന്‍. ഉപേന്ദ്രനാഥക്കുറുപ്പിന്റെ വീട്ടുവളപ്പില്‍ തളയ്‌ക്കുകയായിരുന്നു. ഡോ. ഗോപകുമാറിന്റെ ചികിത്സയിലായിരുന്നെങ്കിലും മരുന്ന് നല്‍കുന്നതിനുപോലും പാപ്പാന്‍മാരെ അടുപ്പിച്ചിരുന്നില്ല. എന്നാല്‍ നാട്ടുകാരുടെ സ്‌നേഹഭാജനമായി മാറിയ രാജന് ഭക്ഷണം കൊടുക്കുന്നതും കുളിപ്പിക്കുന്നതും ഇവരായിരുന്നു. 15 ദിവസത്തെ വിശ്രമം വീണ്ടും നിര്‍ദേശിച്ചിരുന്നു. ഇതിനിടയിലാണ് മലയാലപ്പുഴയിലെ സ്വന്തം ലാവണത്തിലേക്ക് എത്തിച്ച് ചികിത്സയ്‌ക്ക് ശ്രമിച്ചത്. -
Total Pageviews
Showing posts with label MALAYALAPUZHA RAJAN. Show all posts
Showing posts with label MALAYALAPUZHA RAJAN. Show all posts
Friday, May 3, 2013
Friday, August 17, 2012
MALAYALAPUZHA RAJAN(മലയാലപ്പുഴ രാജന് )
ല്‍
2:54:00 AM
പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴ ക്ഷേത്രത്തില്‍ നടയ്ക്കിരുത്തപ്പെട്ടവന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സ്വന്തക്കാരന്‍, നാല്പതുകളുടെ നടവരമ്പിലൂടെയാണ് ജിവിതയാത്ര. പ്രായം നാല്പതിന് മേലുണ്ടെന്ന് ചുരുക്കം.
എടുപ്പിലും നടപ്പിലും സഹ്യപുത്രന്മാരുടെ തറവാട്ടുമഹിമ വിളംബരം ചെയ്യുന്ന ഈ ആനത്താരത്തിന്റെ അവയവങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചവയാണ്. എടുത്തകന്ന കൊമ്പുകളും ഭംഗിയാര്‍ന്ന വാല്‍ച്ചെവികളും നിലത്തിഴയുകയില്ലെങ്കില്‍ കൂടി നിലംതൊടുന്ന തുമ്പിക്കൈയും കരിവീട്ടി തോറ്റുപോകുന്ന കരിങ്കറുപ്പന്‍ നിറവുമെല്ലാം ഏത് ആനക്കൂട്ടത്തിലും മലയാലപ്പുഴ രാജനെ വേറിട്ട് നിര്‍ത്തും. ഉയരം ഒമ്പതരയടിക്ക് ഇത്തിരി മേലെ, മൂന്നരങ്ങില്‍ തടിച്ചുതുള്ളി നില്‍ക്കുന്ന ആനയ്ക്ക് പക്ഷേ ഇടനീളം കുറവായതിനാല്‍ പിന്നില്‍ നിന്ന് നോക്കിയാല്‍ ഉള്ളത്ര വലിപ്പം തോന്നിച്ചെന്നും വരില്ല.
പതിനാറ് നഖക്കാരന്‍ എന്നതാണ് രാജന്റെ മറ്റൊരു സവിശേഷത. പൊതുവേ അശുഭലക്ഷണമെന്നും വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തവര്‍ എന്നുമൊക്കെ മുന്‍കാലങ്ങളില്‍ കരുതപ്പെട്ടിരുന്ന പതിനാറ് നഖക്കാരെ ക്ഷേത്രത്തില്‍ നിര്‍ത്തിയാല്‍ തരക്കേടില്ലെന്ന വിശ്വാസത്തിലാവാം ഇവന്‍ മലയാലപ്പുഴ ക്ഷേത്രത്തില്‍ എത്തിപ്പെടുന്നത്.
ക്ഷേത്രത്തിലെ നാട്ടാനക്കേമന്മാരില്‍ എണ്ണം പറഞ്ഞ വീരന്‍ പാമ്പാടി രാജനുമായുള്ള അസാമന്യ രൂപസാദൃശ്യവും മലയാലപ്പുഴ ആനയുടെ പ്രത്യേകതയാണ്. പാമ്പാടി രാജന്റെയത്ര ഉയരവും ദേഹപുഷ്ടിയും വരില്ലെങ്കിലും എണ്ണക്കറുപ്പും മുഖത്തെ സ്ഥായിയായ പരുഷഭാവവും ഈ രാജന്റെയും വ്യക്തിമുദ്രകളായി മാറിയിരിക്കുന്നു. മലയാലപ്പുഴ രാജന്റെ മുഖൂത്തേക്ക് ഇത്തിരി നേരം അടുപ്പിച്ച് ഒന്ന് നോക്കിനിന്നു പോയാല്‍ സ്വയമറിയാതെന്നോണം ആരും രണ്ട് ചുവട് പിന്നോട്ട് മാറിപ്പോകുന്ന ഒരു വജ്രായുധ ഭാവവും ഇവന്റെ മുഖത്തുണ്ട്. മറ്റൊരാനയിലും ഇന്നേവരെ കണ്ടിട്ടില്ലാത്ത വിധം, പുറത്തേക്ക് അല്‍പം തള്ളി നില്‍ക്കുന്ന കണ്ണുകളും, ആള്‍ക്കൂട്ടത്തെ നോക്കി പേടിപ്പിക്കും മട്ടിലുള്ള ആ കണ്ണുകളുടെ ചുടലമായ ചലനങ്ങളും രാജന്റെ ഗാംഭീര്യം പതിന്‍മടങ്ങ് ഉയര്‍ത്തുവാന്‍ പോന്നതു തന്നെ!
ആനകളുടെ പെരുമാറ്റരീതികള്‍ ആധാരമാക്കി അവരെ വര്‍ഗ്ഗീകരിക്കുന്ന സാമ്പ്രദായിക വിശ്വാസപ്രമാണങ്ങള്‍ അനുസരിച്ച് ക്ഷത്രിയഗണത്തില്‍പെട്ട ആനയാണ് രാജന്‍. ഈ ഗണത്തില്‍പെടുന്നവര്‍, വെള്ളം കുടിക്കാന്‍ പറ്റിയ ഇടം കണ്ടാല്‍ വെള്ളത്തില്‍ ഇറങ്ങി നിന്നേ കുടിക്കാറുള്ളത്രെ. അല്‍പം തലക്കനമുള്ള അഭിമാനികളായിരിക്കും ഇക്കൂട്ടരെങ്കിലും ഒരാളെ വിശ്വസിച്ചാല്‍ അവസാനം വരെ അയാളോട് കൂറ് പുലര്‍ത്തുകയെന്നതും ഒരിക്കലും ചതിക്കാതിരിക്കുകയെന്നതും ക്ഷത്രിയഗണക്കാരുടെ സ്വഭാവമഹിമയായി പ്രകീര്‍ത്തിക്കപ്പെടുന്നു.
Saturday, August 4, 2012
MALAYALAPUZHA RAJAN(മലയാലപ്പുഴ രാജന് )
Location:MALAYALAPUZHA
Kumbazha Malayalapuzha Rd, Malayalapuzha-Puthukkulam, Kerala, India
ല്‍
8:43:00 AM
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴ ക്ഷേത്രത്തിലെ ആനയാണ് മലയാലപ്പുഴ രാജന്‍.മദ്ധ്യ തിരുവിതാംകൂറിലെ ഉത്സവപ്പറമ്പുകളിലെ തലപ്പൊക്കത്തിന്‍റെ ചക്രവര്‍ത്തി എന്ന് അറിയപ്പെടുന്നു. എഴുന്നള്ളത്ത് തുടങ്ങുമ്പോള്‍ മുതല്‍ തിടമ്പ് ഇറക്കുന്നതുവരെ ആത്മവിശ്വാസം തുളുമ്പുന്ന പ്രൌഢ ഗംഭീരമായിതന്നെ എഴുന്നള്ളി നില്‍ക്കുന്നു എന്നാണ് രാജനെ മറ്റുള്ള ആനകളില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നത്.ജനനവും ബാല്യവും
കേരളത്തിലാണ് ജനനം. മലയാലപ്പുഴ ഭഗവതീക്ഷേത്രത്തില്‍ ആദ്യമായി നടയ്ക്കിരുത്തുന്ന ആന മലയാലപ്പുഴ രാജനാണ്. ഇന്ന് (2012) ഈ ആനയ്ക്ക് നാല്പതില്‍ കൂടുതല്‍ പ്രായം ഉണ്ട്.പ്രത്യേകതകള്‍
നല്ലപൊക്കം, ഏത് എഴുന്നള്ളത്തിലും മിതത്വമുള്ള നില്‍പ്, നല്ല വിരിവുള്ള മുഖവും മുഖശ്രീയും ഉള്ള ചന്തം, എടുത്തകന്ന കൊമ്പുകള്‍, നിലം തൊടുന്ന തുമ്പി, ഒത്തശരീരം ഇതൊക്കെയാണ് മലയാലപ്പുഴ രാജന്റെ പ്രത്യേകതകള്‍. ഒമ്പതരയടിയില്‍ കുറയാത്ത ഉയരമുള്ള രാജന്റെ പതിനാറ് നഖങ്ങള്‍ വളരെ വ്യക്തമായി കാണാം.ഈ ആനയുടെ മറ്റൊ സവിശേഷത എണ്ണക്കറുപ്പും മുഖത്തെ സ്ഥായിയായ പരുഷഭാവവും ആണ്.ശബരിമല ക്ഷേത്രം
ശബരിമല ക്ഷേത്രത്തില്‍അയ്യപ്പന്റേയുംമാളികപ്പുറത്തമ്മയുടെയും തിടമ്പേറ്റാന്‍ ഭാഗ്യം ലഭിച്ച ചുരുക്കം ചില ആനകളില്‍ ഒന്നാണ് മലയാലപ്പുഴ രാജന്‍.
Subscribe to:
Posts (Atom)
.jpg)

.jpg)
