ഓം കാളിം മേഘസമപ്രഭാം ത്രിനയനാം വേതാള കണ്ഠസ്ഥിതാം-- ഘട്ഗം ഖേടകപാല ദാരുക ശിരാഃകൃത്വാ കരാഗ്രേഷുച-- ഭൂതപ്രേത പിശാച മാതൃസഹിതാം മുണ്ഡസ്യ ജാലം കൃതാം-- വന്ദേദുഷ്ട വസൂരികാദി വിപദാം സംഹാരിണിം ഈശ്വരീം

ADDING MORE DETAILS : 8907041033 & akhileshka007@gmail.com

Total Pageviews

Friday, July 19, 2013

ജനങ്ങളെ കുടിയിറക്കി മെഡിസിറ്റി പദ്ധതിയുമായി ചെന്നൈ കമ്പനി രംഗത്ത്‌


പത്തനംതിട്ട:ആറന്മുള വിമാനത്താവള പദ്ധതിപോലെ, മലയാലപ്പുഴയില്‍ ജനങ്ങളെ കുടിയിറക്കി 500 കോടിയുടെ മെഡിസിറ്റി പദ്ധതിയുമായി ചെന്നൈ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന സണ്‍ഷൈന്‍  ഗ്രൂപ്പ്‌ രംഗത്ത്‌. പദ്ധതിക്കു പിന്നില്‍ സംസ്‌ഥാന മന്ത്രിക്കു പങ്കുളളതായി സൂചനയുണ്ട്‌. ഇടതു മുന്നണി ഭരിക്കുന്ന മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലെ 14-ാം വാര്‍ഡില്‍പ്പെട്ട കോഴിക്കുന്നം, കോട്ടത്തളം, ചേറാടി, വളളിയാനി, പ്രദേശങ്ങളിലായി വ്യാപിച്ചുകിടക്കുന്ന പദ്ധതിക്കായി കുറഞ്ഞത്‌ 70 കുടുംബങ്ങളെ കുടിയിറക്കേണ്ടിവരും. പദ്ധതിക്കായി സ്‌ഥലം ഏറ്റെടുത്തു നല്‍കണമെന്നു കാട്ടി കമ്പനി സമര്‍പ്പിച്ച അപേക്ഷയില്‍ ഏറ്റെടുക്കേണ്ട സ്‌ഥലത്തിന്റെ നൂറോളം സര്‍വേ നമ്പരുകള്‍ നല്‍കിയിട്ടുണ്ട്‌. പദ്ധതിക്ക്‌ അനുകൂല നിലപാടാണ്‌ കലക്‌ടറേറ്റിലെ റവന്യൂ ഉന്നതന്റെ നേതൃത്വത്തില്‍ നടക്കുന്നതെന്നറിയുന്നു.
ഇക്കാര്യത്തില്‍ ചില ഉദ്യോഗസ്‌ഥര്‍ ആദ്യം വിയോജിപ്പ്‌ രേഖപ്പെടുത്തിയെങ്കിലും ഭരണതലത്തില്‍ നിന്നുളള സമ്മര്‍ദത്തെത്തുടര്‍ന്ന്‌ പദ്ധതിയുമായി മുന്നോട്ടുപോകാനാണു തീരുമാനം. പൊന്നിന്‍വിലയ്‌ക്കു ഭൂമി ഏറ്റെടുത്ത്‌ നല്‍കാനുള്ള നടപടികള്‍ പൂര്‍ത്തിയായിവരുന്നു.
പദ്ധതിക്ക്‌ അനുകൂലമായി ഗ്രാമപഞ്ചായത്ത്‌ പ്രമേയം പാസാക്കിയെന്നാണ്‌ സണ്‍െഷെന്‍ ഗ്രൂപ്പ്‌ കലക്‌ടറേറ്റില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നത്‌. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്ന്‌ പഞ്ചായത്ത്‌ ഭരണസമിതി അംഗങ്ങള്‍ വ്യക്‌തമാക്കി. സണ്‍െഷെന്‍ ഗ്രൂപ്പിനു പിന്നില്‍ സംസ്‌ഥാനത്തെ ചില ഭൂ മാഫിയകളാണെന്ന സംശയം നിലവിലുണ്ടെങ്കിലും ഇതേപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
സാധാരണ പൊന്നുംവിലയ്‌ക്ക്‌ ഭൂമി ഏറ്റെടുത്തുനല്‍കാന്‍ നടപടി സ്വീകരിക്കുന്നത്‌ കമ്പനിയുടെ സ്വഭാവം പഠിച്ചശേഷം മാത്രമാണ്‌. സര്‍ക്കാര്‍ നിയമങ്ങള്‍ അനുസരിച്ചു പ്രവര്‍ത്തിക്കുന്ന ട്രസ്‌റ്റുകള്‍ക്കും കമ്പനികള്‍ക്കും മാത്രമാണ്‌ ജനോപകാരപ്രദമായ പദ്ധതിക്കായി ഇത്തരത്തിലുളള നടപടി റവന്യൂ വകുപ്പ്‌ സ്വീകരിക്കുക. എന്നാല്‍ സണ്‍െഷെന്‍ ഗ്രൂപ്പിനെപ്പറ്റി ഇനിയും കൂടുതല്‍ വിവരങ്ങള്‍ റവന്യൂ അധികൃതര്‍ക്കു ലഭ്യമല്ല. അടുത്തിടെ ഉണ്ടായ ഈ സ്‌ഥാപനം ഇതുവരെ കേരളത്തില്‍ മറ്റു പദ്ധതികള്‍ നടത്തുന്നതായും അറിവില്ല. പദ്ധതിക്കു പിന്നില്‍ ഉന്നത രാഷ്‌ട്രീയ നേതാക്കള്‍ക്കു പങ്കുണ്ടെന്ന ആരോപണവും നിലനില്‍ക്കുന്നു.മലയാലപ്പുഴ കോട്ടത്തടത്തിലുളള 12 ഏക്കര്‍ സ്‌ഥലത്ത്‌ ദന്തല്‍ കോളജ്‌ നിര്‍മിക്കാന്‍ സണ്‍െഷെന്‍ ഗ്രൂപ്പിന്‌ ഇതിനോടകം അനുമതി ലഭിച്ചിട്ടുണ്ട്‌. ഇതിന്റെ മറവിലാണ്‌ മെഡിസിറ്റി പദ്ധതി നടപ്പാക്കുന്നതെന്നു നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.തുച്‌ഛമായ വിലനല്‍കിയാണ്‌ ഭൂമി ഏറ്റെടുക്കാനുളള നീക്കം നടക്കുന്നത്‌.
റോഡ്‌ െസെഡിലുളള ഭൂമിക്ക്‌ സെന്റിന്‌ 12,000 രൂപയും ഉള്ളിലേക്കു മാറിയുള്ള സ്‌ഥലത്തിനു കേവലം 6,000 രൂപയുമാണ്‌ വില നിശ്‌ചയിച്ചിട്ടുള്ളത്‌. നടപടികള്‍ െവെകാതെ ആരംഭിക്കും. താരതമ്യേന ജനവാസം കുറഞ്ഞ മേഖലയായതിനാല്‍ കുടിയിറക്കല്‍ പ്രക്രിയയ്‌ക്കു വലിയ തടസവാദം ഉണ്ടാകില്ലെന്നാണ്‌ റവന്യൂ അധികൃതര്‍ കരുതുന്നത്‌. ഇതു ശരിയല്ലെന്നു നാട്ടുകാര്‍ പറയുന്നു. നൂറിലധികം ഏക്കര്‍ ഭൂമിയാണ്‌ വേണ്ടത്‌. അതിനായി വമ്പിച്ച കുടിയിറക്കല്‍ തന്നെയാവും നടക്കുക.
പദ്ധതിക്ക്‌ ആരും എതിരല്ല. മലയാലപ്പുഴയില്‍നിന്നു കേവലം രണ്ടു കിലോമീറ്റര്‍ മാറി പുതുക്കുളത്ത്‌ ഹാരിസണ്‍ മലയാളം കമ്പനി വക ചെങ്ങറതോട്ടം പാട്ടക്കാലാവധി കഴിഞ്ഞ്‌ കിടപ്പുണ്ട്‌. 3176.32 ഏക്കര്‍ വരുന്ന ഭൂമി 1913-ലാണ്‌ ചെങ്ങന്നൂര്‍ മുണ്ടങ്കാവിലുളള വഞ്ഞിപ്പുഴ മഠത്തിലെ കാരണവര്‍ കടപ്ര മുറിയില്‍ പത്ര വ്യവസായം നടത്തിവന്നിരുന്ന മാമ്മനു പാട്ടത്തിനു നല്‍കിയത്‌. പാട്ട വ്യവസ്‌ഥകള്‍ മറികടന്ന്‌ മാമ്മന്‍ വിസ്‌തൃതമായ ചെങ്ങറ ഭൂമി 1918-ഡിസംബര്‍ മാസത്തില്‍ ബ്രിട്ടീഷ്‌ കമ്പനിക്കു െകെമാറുകയായിരുന്നു. ഇക്കാര്യം കൊല്ലം സബ്‌രജിസ്‌ട്രാര്‍ ഓഫീസിലെ രേഖകളില്‍നിന്നു വ്യക്‌തമാണ്‌.
പാട്ടക്കാലാവധി കഴിഞ്ഞ ഭൂപ്രദേശം സര്‍ക്കാരില്‍ നിക്ഷിപ്‌തമാണ്‌. വിമാനത്താവളം, മെഡിസിറ്റി അടക്കമുളള പദ്ധതികള്‍ക്ക്‌ ഇവിടെ ആവശ്യത്തിനു സ്‌ഥലമുണ്ട്‌. എന്നാല്‍ അതിനു തയാറാകാതെ ജനത്തെ കുടിയിറക്കി നടത്തുന്ന ഏതൊരു പദ്ധതിയേയും ശക്‌തമായി നേരിടുമെന്നു നാട്ടുകാര്‍ മുന്നറിയിപ്പുനല്‍കി.

No comments:

Post a Comment