ഓം കാളിം മേഘസമപ്രഭാം ത്രിനയനാം വേതാള കണ്ഠസ്ഥിതാം-- ഘട്ഗം ഖേടകപാല ദാരുക ശിരാഃകൃത്വാ കരാഗ്രേഷുച-- ഭൂതപ്രേത പിശാച മാതൃസഹിതാം മുണ്ഡസ്യ ജാലം കൃതാം-- വന്ദേദുഷ്ട വസൂരികാദി വിപദാം സംഹാരിണിം ഈശ്വരീം

ADDING MORE DETAILS : 8907041033 & akhileshka007@gmail.com

Total Pageviews

Thursday, July 18, 2013

മെഡിസിറ്റി; വിവരശേഖരണം നടത്താന്‍ പി.സി.ജോര്‍ജ് എത്തി



മലയാലപ്പുഴ: മലയാലപ്പുഴയില്‍ ഒരു സ്വകാര്യകമ്പനി ആരംഭിക്കുന്ന മെഡിസിറ്റി സംബന്ധിച്ച് വിവരശേഖരണം നടത്താന്‍ ഗവ.ചീഫ് വിപ്പ് പി.സി.ജോര്‍ജ് പരിവാരം ഉപേക്ഷിച്ച് മലയാലപ്പുഴയില്‍ എത്തി. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് ഔദ്യോഗികവാഹനത്തില്‍ പോലീസ് അകമ്പടിയിലാണ് കുമ്പഴ വരെ ചീഫ് വിപ്പ് വന്നത്. കുമ്പഴവച്ച് പോലീസ് അകമ്പടി വേണ്ടെന്ന് പി.സി.ജോര്‍ജ് നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ഔദ്യോഗിക വാഹനത്തില്‍ അകമ്പടിയില്ലാതെ മലയാലപ്പുഴയില്‍ എത്തുകയായിരുന്നു. വടശ്ശേരിക്കരയിലുള്ള ഒരു സ്വകാര്യവ്യവസായി മലയാലപ്പുഴ കോഴിക്കുന്നത്ത് തുടങ്ങാന്‍ പോകുന്ന മെഡിസിറ്റി പദ്ധതിയുടെ വിശദാംശങ്ങള്‍ തേടിയാണ് ചീഫ് വിപ്പ് വന്നത്.

ഈ രഹസ്യ സന്ദര്‍ശനം പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിനും അറിയില്ലായിരുന്നു. മലയാലപ്പുഴയില്‍നിന്ന് കോന്നി റൂട്ടില്‍ ഇദ്ദേഹം എത്തിയെന്ന പ്രചാരണം വന്നതോടെ രഹസ്യാന്വേഷണവിഭാഗം അവിടെയെത്തി. പക്ഷേ, അദ്ദേഹം വഴിതെറ്റി കോന്നിറൂട്ടില്‍ പോയതാണെന്ന് പിന്നീട് സ്ഥിരീകരിച്ചു. ആനചാരിക്കല്‍ വഴി കുമ്പളാംപൊയ്കയില്‍ എത്തി, പി.സി.ജോര്‍ജ് എരുമേലിക്കുപോയി. മെഡിസിറ്റി സംബന്ധിച്ച വിവരങ്ങള്‍ അദ്ദേഹം ശേഖരിച്ചതായാണ് വിവരം.

No comments:

Post a Comment