പത്തനംതിട്ട: സോളാര്‍ കേസില്‍ പ്രത്യേക അന്വേഷകസംഘം ചോദ്യം ചെയ്തതിനു പിന്നാലെ നര്‍ത്തകിയും സിനിമ-സീരിയല്‍ നടിയുമായ ശാലുമേനോന്‍ മലയാലപ്പുഴ ദേവീക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. വെള്ളിയാഴ്ച പകല്‍ 11ഓടെ സ്വിഫ്റ്റ് കാറില്‍ അമ്മയോടും കൂട്ടുകാരിയോടും ഒപ്പമാണ് ദര്‍ശനത്തിന് എത്തിയത്. ക്ഷേത്രത്തില്‍ തൂണിയരിപായസ വഴിപാട് നടത്തി പകല്‍ 12.30ഓടെ മടങ്ങി. മുമ്പും നിരവധി തവണ ശാക്ഷേത്രത്തില്‍ എത്തിയ ശാലുമേനോന്‍ ഇവിടുത്തെ ക്ഷേത്രോത്സവങ്ങളില്‍ നൃത്തപരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. സോളാര്‍ പാനല്‍ തട്ടിപ്പുകേസില്‍ ശാലുമേനോന്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന സംശയത്തെതുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് തിരുവല്ലയില്‍ പ്രത്യേക അന്വേഷകസംഘം ഇവരെയും അമ്മയെയും ചോദ്യം ചെയ്തത്.
No comments:
Post a Comment