കോഴഞ്ചേരി: മദപ്പാടിനുള്ള ചികിത്സ പൂര്‍ത്തിയാക്കി ലാവണത്തിലേക്ക് മടങ്ങാനുള്ള മലയാലപ്പുഴ രാജന്റെ ആഗ്രഹത്തിനു വീണ്ടും വിഘാതം.മൂന്നുമാസത്തെ വിശ്രമകേന്ദ്രമായിരുന്ന ചെറുകോല്‍പ്പുഴയില്‍നിന്നു മലയാലപ്പുഴയിലേക്കുള്ള യാത്രാമധ്യേ ആറന്മുളയില്‍വച്ച് പാപ്പാനുനേരേ തിരിഞ്ഞതാണ് വീണ്ടും പ്രശ്‌നങ്ങള്‍ക്ക് കാരണമായത്.കഴിഞ്ഞ 30 നാണ് ചെറുകോല്‍പ്പുഴ തോട്ടാവള്ളില്‍നിന്നും രാജനെ അഴിച്ചത്. ചികിത്സയ്‌ക്കുശേഷം നേരിട്ട് ഏറെദൂരം യാത്ര അനുവദിക്കാത്തതിനാല്‍ ആറന്മുള ആനത്താവളത്തില്‍ തളച്ചു.ഒന്നിന് രാവിലെ തീറ്റകൊടുക്കാനായി എത്തിയ ഒന്നാം പാപ്പാന്‍ കൃഷ്‌ണകുമാറിനെ തുമ്പിെക്കെകൊണ്ട് തൂക്കിയെറിയുകയായിരുന്നു. കാല്‍ചുവട്ടിലേക്കാണ് എറിഞ്ഞതെങ്കിലും സ്‌ഥലംമാറി വീണതിനാല്‍ രക്ഷപെടുകയായിരുന്നു. ആനയുടെ ഉന്നം തെറ്റിയത് പാപ്പാന് രക്ഷയായി. മറ്റ് നാശനഷ്‌ടങ്ങള്‍ വരുത്തുകയോ മറ്റാരെയെങ്കിലും ഉപദ്രവിക്കുകയോ ചെയ്‌തില്ല. പിന്നീട് രാജനെ ശാന്തനായാണ് കാണപ്പെടുന്നത്. കാഞ്ഞീറ്റുകര ക്ഷേത്രത്തിലെ ഉത്സവത്തിനായുള്ള യാത്രയ്‌ക്കിടയില്‍ ജനുവരി 26 ന് ചെറുകോല്‍പ്പുഴയില്‍വച്ചാണ് രാജന്റെ മദപ്പാട് ശ്രദ്ധയില്‍പെട്ടത്. എഴുന്നള്ളിപ്പ് ഒഴിവാക്കി ആനയെ തോട്ടാവള്ളില്‍ ടി.എന്‍. ഉപേന്ദ്രനാഥക്കുറുപ്പിന്റെ വീട്ടുവളപ്പില്‍ തളയ്‌ക്കുകയായിരുന്നു. ഡോ. ഗോപകുമാറിന്റെ ചികിത്സയിലായിരുന്നെങ്കിലും മരുന്ന് നല്‍കുന്നതിനുപോലും പാപ്പാന്‍മാരെ അടുപ്പിച്ചിരുന്നില്ല. എന്നാല്‍ നാട്ടുകാരുടെ സ്‌നേഹഭാജനമായി മാറിയ രാജന് ഭക്ഷണം കൊടുക്കുന്നതും കുളിപ്പിക്കുന്നതും ഇവരായിരുന്നു. 15 ദിവസത്തെ വിശ്രമം വീണ്ടും നിര്‍ദേശിച്ചിരുന്നു. ഇതിനിടയിലാണ് മലയാലപ്പുഴയിലെ സ്വന്തം ലാവണത്തിലേക്ക് എത്തിച്ച് ചികിത്സയ്‌ക്ക് ശ്രമിച്ചത്. -
No comments:
Post a Comment