മലയാലപ്പുഴ:മലയാലപ്പുഴ ക്ഷേത്ര പരിസരത്ത് മാലിന്യങ്ങള്‍ കുമിഞ്ഞുകൂട്ടുന്നു. കംഫര്‍ട്ട് സ്റ്റേഷന്‍ പരിസരത്താണ് ടണ്‍കണക്കിന് മാലിന്യങ്ങള്‍ കിടക്കുന്നത്. ഇത് നശിപ്പിക്കാന്‍ സംവിധാനമില്ല. മാലിന്യങ്ങള്‍ നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലേക്ക് ഉപദേശകസമിതി നിവേദനം നല്കിയിരുന്നു. ക്ഷേത്രത്തില്‍ ഉപയോഗിച്ച പൂജാസാധനങ്ങള്‍, പഴകിയ പട്ട്, എണ്ണക്കുപ്പികള്‍ എന്നിവയാണ് കൂടിക്കിടക്കുന്നത്. മലയാലപ്പുഴ മാസ്റ്റര്‍പ്ലാനില്‍ മാലിന്യസംസ്‌കരണശാല പണിയുമെന്നാണ് പറയുന്നത്. എന്നാല്‍ ഇതിനുള്ള നിരവധി ആലോചനായോഗങ്ങള്‍ നടന്നതേയുള്ളൂ. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ വരുമാനത്തില്‍ മുമ്പിലാണ് മലയാപ്പുഴ. എന്നാലിതിനനുസരിച്ചുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നില്ല. കഴിഞ്ഞവര്‍ഷം 15 സെന്റ് സ്ഥലം ഉപദേശകസമിതി ദേവസ്വം ബോര്‍ഡിന് നല്കി.
No comments:
Post a Comment