പത്തനംതിട്ട : മലയാലപ്പുഴ ഭഗവതി ക്ഷേത്രത്തിലെ മേല്‍ശാന്തിയായി മാവേലിക്കര കണ്ടിയൂര്‍ നീലമന ഇല്ലത്ത് എന്‍. നാരായണന്‍ നന്പൂതിരി (51)യെ തിരഞ്ഞെടുത്തു.
ക്ഷേത്രത്തില്‍ നടന്ന നറുക്കെടുപ്പിലൂടെയാണ് മേല്‍ശാന്തിയെ കണ്ടെത്തിയത്. ദേവസ്വം കമ്മിഷണര്‍ പി. വേണുഗോപാല്‍, ദേവസ്വം സെക്രട്ടറി പി. ആര്‍. ബാലചന്ദ്രന്‍, ഡപ്യൂട്ടി ദേവസ്വം കമ്മിഷണര്‍ ബി. ഉണ്ണിക്കൃഷ്ണന്‍, ആറന്മുള അസിസ്റ്റന്‍റ് കമ്മിഷണര്‍ ബി. ജയപ്രകാശ്, തന്ത്രി ബുധനൂര്‍ അടിമുറ്റത്തുമഠം പരമേശ്വര ഭട്ടതിരിപ്പാട്, ക്ഷേത്രോപദേശക സമിതി പ്രസിഡന്‍റ് വി. എസ്. ഹരീഷ് ചന്ദ്രന്‍, സെക്രട്ടറി ഡോ. അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നറുക്കെടുപ്പ്. മലയാലപ്പുഴ രാജ്ഭവനില്‍ സൈനു രാജിന്‍റെ മകള്‍ ഗ്രീഷ്മയാണ് കുറിയെടുത്തത്.
ഇപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ ഹരിപ്പാട് ഗ്രൂപ്പിലെ പുല്ലന്പ്ര ഭദ്രകാളി ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ് നാരായണന്‍ നന്പൂതിരി. ശബരിമല മാതൃകയില്‍ പ്രാഥമിക പട്ടികയിലുള്ള 10 പേരുകള്‍ കുറിയിട്ടാണ് മേല്‍ശാന്തിയെ നിശ്ചയിച്ചത്.
പത്താമത്തെ നറുക്കെടുത്തപ്പോഴാണ് മേല്‍ശാന്തിയുടെ കുറി വീണത്. ശബരിമലയിലെ ആദ്യ പുറപ്പെടാശാന്തിയായ ഗോവിന്ദന്‍ നന്പൂതിരിയുടെ സഹോദരാണ് എന്‍. നാരായണന്‍ നന്പൂതിരി .
രണ്ട് വര്‍ഷം മുന്പ് ചെട്ടികുളങ്ങര ക്ഷേത്രത്തിലെ പുറപ്പെടാശാന്തിയായിരുന്നു. ഭാര്യ: ശ്രീദേവി അന്തര്‍ജനം. മക്കള്‍: ഗായത്രി, ഗോപിക.
No comments:
Post a Comment