ഓം കാളിം മേഘസമപ്രഭാം ത്രിനയനാം വേതാള കണ്ഠസ്ഥിതാം-- ഘട്ഗം ഖേടകപാല ദാരുക ശിരാഃകൃത്വാ കരാഗ്രേഷുച-- ഭൂതപ്രേത പിശാച മാതൃസഹിതാം മുണ്ഡസ്യ ജാലം കൃതാം-- വന്ദേദുഷ്ട വസൂരികാദി വിപദാം സംഹാരിണിം ഈശ്വരീം

ADDING MORE DETAILS : 8907041033 & akhileshka007@gmail.com

Total Pageviews

Saturday, August 4, 2012

MALAYALAPUZHA RAJAN(മലയാലപ്പുഴ രാജന്‍ )

Location:MALAYALAPUZHA Kumbazha Malayalapuzha Rd, Malayalapuzha-Puthukkulam, Kerala, India

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴ ക്ഷേത്രത്തിലെ ആനയാണ് മലയാലപ്പുഴ രാജന്‍.മദ്ധ്യ തിരുവിതാംകൂറിലെ ഉത്സവപ്പറമ്പുകളിലെ തലപ്പൊക്കത്തിന്‍റെ ചക്രവര്‍ത്തി എന്ന് അറിയപ്പെടുന്നു. എഴുന്നള്ളത്ത് തുടങ്ങുമ്പോള്‍ മുതല്‍ തിടമ്പ് ഇറക്കുന്നതുവരെ ആത്മവിശ്വാസം തുളുമ്പുന്ന പ്രൌഢ ഗംഭീരമായിതന്നെ എഴുന്നള്ളി നില്‍ക്കുന്നു എന്നാണ് രാജനെ മറ്റുള്ള ആനകളില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നത്.ജനനവും ബാല്യവും
കേരളത്തിലാണ് ജനനം. മലയാലപ്പുഴ ഭഗവതീക്ഷേത്രത്തില്‍ ആദ്യമായി നടയ്ക്കിരുത്തുന്ന ആന മലയാലപ്പുഴ രാജനാണ്. ഇന്ന് (2012) ഈ ആനയ്ക്ക് നാല്പതില്‍ കൂടുതല്‍ പ്രായം ഉണ്ട്.പ്രത്യേകതകള്‍
നല്ലപൊക്കം, ഏത് എഴുന്നള്ളത്തിലും മിതത്വമുള്ള നില്‍പ്, നല്ല വിരിവുള്ള മുഖവും മുഖശ്രീയും ഉള്ള ചന്തം, എടുത്തകന്ന കൊമ്പുകള്‍, നിലം തൊടുന്ന തുമ്പി, ഒത്തശരീരം ഇതൊക്കെയാണ് മലയാലപ്പുഴ രാജന്റെ പ്രത്യേകതകള്‍. ഒമ്പതരയടിയില്‍ കുറയാത്ത ഉയരമുള്ള രാജന്റെ പതിനാറ് നഖങ്ങള്‍ വളരെ വ്യക്തമായി കാണാം.ഈ ആനയുടെ മറ്റൊ സവിശേഷത എണ്ണക്കറുപ്പും മുഖത്തെ സ്ഥായിയായ പരുഷഭാവവും ആണ്.ശബരിമല ക്ഷേത്രം
ശബരിമല ക്ഷേത്രത്തില്‍അയ്യപ്പന്റേയുംമാളികപ്പുറത്തമ്മയുടെയും തിടമ്പേറ്റാന്‍ ഭാഗ്യം ലഭിച്ച ചുരുക്കം ചില ആനകളില്‍ ഒന്നാണ് മലയാലപ്പുഴ രാജന്‍.

No comments:

Post a Comment