ഓം കാളിം മേഘസമപ്രഭാം ത്രിനയനാം വേതാള കണ്ഠസ്ഥിതാം-- ഘട്ഗം ഖേടകപാല ദാരുക ശിരാഃകൃത്വാ കരാഗ്രേഷുച-- ഭൂതപ്രേത പിശാച മാതൃസഹിതാം മുണ്ഡസ്യ ജാലം കൃതാം-- വന്ദേദുഷ്ട വസൂരികാദി വിപദാം സംഹാരിണിം ഈശ്വരീം

ADDING MORE DETAILS : 8907041033 & akhileshka007@gmail.com

Total Pageviews

Tuesday, February 26, 2013

ഉത്സവത്തിന് ജീവകാരുണ്യവും;മലയാലപ്പുഴ മാതൃകയാകുന്നു

പത്തനംതിട്ട: മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ ഉല്‍സവത്തിന്റെ ഭാഗമായി ഏറംകര സമൂഹവിവാഹവും നടത്തുന്നു. ചടങ്ങുകള്‍ക്കും ആഘോഷങ്ങള്‍ക്കും പുറമെ ജീവകാരുണ്യപ്രവര്‍ത്തനവും നടത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഇതിനും അവസരം ഒരുക്കുന്നതെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ഇതാദ്യമായാണ് ഉത്സവവേളയില്‍ സമൂഹവിവാഹംകൂടി നടത്തുന്നത്. വ്യാഴാഴ്ചയാണിത്.
അഞ്ചുപവന്റെ സ്വര്‍ണം, വിവാഹവസ്ത്രം, സദ്യ എന്നിവ കരക്കാരുടെ വകയാണ്. കൂടുതല്‍ നിര്‍ധനരായ കുട്ടികള്‍ക്ക് അടുത്തവര്‍ഷംവിവാഹഭാഗ്യം ഒരുക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
വിവാഹച്ചടങ്ങില്‍ തന്ത്രി അടിമുറ്റത്തുമഠം സുകുമാരഭട്ടതിരിപ്പാട് മുഖ്യകാര്‍മ്മികനാകും. ഭദ്രദീപം പി.എസ്.നായര്‍ തെളിക്കും. എം.ബി.ശ്രീകുമാര്‍, ഡോ. എം.എസ്.സുനില്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഉത്സവഭാഗമായി വ്യാഴാഴ്ച 12.30മുതല്‍ അന്നദാനം, വൈകീട്ട് 7മുതല്‍ കോന്നിശബരി ബാലാശ്രമത്തിലെ കുട്ടികളുടെ ഭക്തിഗാനസുധ, 8.30ന് ആകാശവിസ്മയം, 10ന് മെഗാഷോ, 1ന് നാടകം എന്നിവയുണ്ടാകും. പത്രസമ്മേളനത്തില്‍ ഏറം കമ്മിറ്റി പ്രസിഡന്റ് എന്‍.എസ്.വിജയകുമാര്‍, സെക്രട്ടറി ബിജു കോഴിക്കുന്നത്ത്, ഭാരവാഹികളായ മലയാലപ്പുഴ ശ്രീകോമളന്‍, പ്രദീപ് മലയാലപ്പുഴ എന്നിവര്‍ പങ്കെടുത്തു.

No comments:

Post a Comment