മലയാലപ്പുഴ: ഗ്രാമപഞ്ചായത്തിന്റെ 2012-13 വാര്‍ഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചു. ജനറല്‍ വിഭാഗം ഉല്‍പാദന മേഖലയില്‍ 18 പ്രോജക്‌ടുകളിലായി 5347832 രൂപയും സേവന മേഖലയില്‍ 44 പദ്ധതികളിലായി 4130289 രൂപയും പശ്‌ചാത്തല മേഖലയില്‍ 50 പ്രോജക്‌ടുകളിലായി 16061591 രൂപയും പട്ടികജാതി വിഭാഗത്തില്‍ ഉല്‍പാദന സേവന മേഖലകളില്‍ 15 പ്രോജക്‌ടുകളിലായി 2987383 രൂപയും പശ്‌ചാത്തല മേഖലയില്‍ 13 പ്രോജക്‌ടുകളിലായി 1484255 രൂപയും വകയിരുത്തി. 30011350 രൂപ അടങ്കല്‍ വരുന്ന 140 പ്രോജക്‌ടുകള്‍ക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. സമഗ്ര കൃഷി വികസനം ക്ഷീരോല്‍പാദനം, സമ്പൂര്‍ണ ഗാര്‍ഹിക മാലിന്യ സംസ്‌കരണ സംവിധാനം, ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ ഇടപെടല്‍, മാതൃശിശു സംരക്ഷണ പരിപാടി, പഞ്ചായത്ത് ആഫീസിന് പുതിയ കെട്ടിടം തുടങ്ങിയ പദ്ധതികള്‍ക്കുമുന്‍ഗണന നല്‍കിയിട്ടുണ്ട്. -
No comments:
Post a Comment