പത്തനംതിട്ട: ജില്ലയിലെ 12 തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ കൂടി ജില്ലാ ആസൂത്രണ സമിതി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ബാബു ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതിയോഗം അംഗീകാരം നല്‍കി.
പത്തനംതിട്ട നഗരസഭ, ഗ്രാമപഞ്ചായത്തുകളായ ചെറുകോല്‍, മല്ലപ്പള്ളി, മൈലപ്ര, മെഴുവേലി, ഓമല്ലൂര്‍, ആറന്മുള, കുന്നന്താനം, ഇലന്തൂര്‍, മലയാലപ്പുഴ, മല്ലപ്പുഴശ്ശേരി, റാന്നി അങ്ങാടി തുടങ്ങിയവയുടെ വാര്‍ഷിക പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്.
കവിയൂര്‍, തുമ്പമണ്‍ ഗ്രാമപഞ്ചായത്തുകളുടെ വാര്‍ഷിക പദ്ധതിക്ക് കഴിഞ്ഞ ആസൂത്രണ സമിതിയോഗം അംഗീകാരം നല്‍കിയിരുന്നു. സാങ്കേതിക ന്യൂനതകള്‍ മൂലം 22 തദ്ദേശ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച വാര്‍ഷിക പദ്ധതി ഇന്നലെ പരിഗണിച്ചില്ല. ഇത് 31ന് ചേരുന്ന ജില്ലാ ആസൂത്രണ സമിതിയോഗം പരിഗണിക്കും. പരിശോധന ഉദേ്യാഗസ്ഥര്‍ അനുമതി നല്‍കാതിരുന്ന നാല് ഗ്രാമപഞ്ചായത്തുകളുടെ പ്രോജക്ടുകള്‍ക്ക് അപ്പീല്‍കമ്മിറ്റി അംഗീകാരം നല്‍കി.വാര്‍ഷിക പദ്ധതി സമര്‍പ്പിക്കാനുള്ള എല്ലാ തദ്ദേശ സ്ഥാപനങ്ങളും 31ന് ചേരുന്ന ഡിപിസിയുടെ അംഗീകാരം നേടാന്‍ നടപടി ഊര്‍ജിതമാക്കണമെന്നും സംസ്ഥാനത്ത് ഒന്നാം സ്ഥാനം ജില്ല നേടുന്നതിന് എല്ലാവരും കൂട്ടായി പ്രവര്‍ത്തിക്കണമെന്നും ജില്ല ആസൂത്രണ സമിതി ചെയര്‍മാന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് പി.വിജയമ്മ, ആസൂത്രണ സമിതി അംഗങ്ങളായ ഡോ.സജി ചാക്കോ, എം.ജി.കണ്ണന്‍, ടി.സുരേഷ് ബാബു, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
No comments:
Post a Comment