ഓം കാളിം മേഘസമപ്രഭാം ത്രിനയനാം വേതാള കണ്ഠസ്ഥിതാം-- ഘട്ഗം ഖേടകപാല ദാരുക ശിരാഃകൃത്വാ കരാഗ്രേഷുച-- ഭൂതപ്രേത പിശാച മാതൃസഹിതാം മുണ്ഡസ്യ ജാലം കൃതാം-- വന്ദേദുഷ്ട വസൂരികാദി വിപദാം സംഹാരിണിം ഈശ്വരീം

ADDING MORE DETAILS : 8907041033 & akhileshka007@gmail.com

Total Pageviews

Friday, October 26, 2012

മലയാലപ്പുഴ ദേവീക്ഷേത്രം

മലയാലപ്പുഴ ഗ്രാമത്തെ ലോകപ്രശസ്തമാക്കിയത് ദേവീക്ഷേത്രമാണ് . ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു . ശക്തി സ്വരൂപിണിയായ മലയാലപ്പുഴയമ്മയെ കണ്ടു വണങ്ങാന്‍ നാനാദേശങ്ങളില്‍ നിന്നും നിരവധിയാളുകള്‍ നിത്യവും ഇവിടെയെത്തുന്നു . എന്നും പൂക്കുന്ന ഒരു കണിക്കൊന്ന ഈ ക്ഷേത്രത്തിന്റെ മുറ്റത്തുണ്ട് . പൗരാണിക ശില്പ ഭംഗി വിളിച്ചോതുന്ന ചതുരശ്രീകോവിലും ദാരുശില്പങ്ങളും ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ് . അഭീഷ്ടവരദായിനിയായ അമ്മയുടെ മുമ്പില്‍ ഭക്തിപൂര്‍വം എത്തുന്നവരെ അമ്മ കൈവിടില്ല എന്നാണ് വിശ്വാസം . ക്ഷേത്രത്തിന്റെ ഭാഗമായി ഒരു കൊട്ടാരവും ഇവിടെയുണ്ട് . തോമ്പില്‍ കൊട്ടാരം എന്നാണിതിന്റെ പേര് . ഇപ്പോള്‍ ജീര്‍ണാവസ്ഥയിലാണ് . കുംഭമാസത്തിലെ തിരുവാതിര മുതല്‍ പത്തുദിവസം നീണ്ടു നില്ക്കുന്ന ഉല്‍സവം ഈ നാട്ടിലെ ഏറ്റവും വലിയ ആഘോഷമാണ് . നാനാജാതി മതസ്ഥര്‍ ഒന്നു ചേര്‍ന്നാണ് ഇത് ആഘോഷിക്കുന്നത് . മകരമാസം ഒന്നാം തീയതി നടക്കുന്ന പൊങ്കാല മഹോത്സവമാണ് മറ്റൊരു പ്രധാന പരിപാടി . ഈ നാട്ടിലെ സാമൂഹിക സാംസ്കാരിക രംഗത്തെ വികസനത്തിന്റെ കേന്ദ്രം ഈ ക്ഷേത്രമാണ് .
                 
View Larger Map












No comments:

Post a Comment