പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കില്‍ കോന്നി ബ്ളോക്കിലാണ് മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മലയാലപ്പുഴ, കോന്നിതാഴം, പത്തനംതിട്ട,വടശ്ശേരിക്കര എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന മലയാലപ്പുഴ ഗ്രാമപഞ്ചായത്തിന് 27.53 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുണ്ട്. 14 വാര്‍ഡുകളാണ് ഈ പഞ്ചായത്തിലുള്ളത്. കൊല്ലവര്‍ഷം 1123 (1948-ല്‍) കര്‍ക്കിടക്കം 23-ന്മലയാലപ്പുഴ വില്ലേജുയൂണിയന്‍ രൂപീകരിക്കപ്പെട്ടു. താനുവേലില്‍ ഗോവിന്ദക്കുറുപ്പായിരുന്നു പ്രസിഡന്റ്. 1953-ല്‍ ആദ്യത്തെ പഞ്ചായത്തുതെരഞ്ഞെടുപ്പ്നടന്നു. ആനചാരിക്കല്‍ കെ.എസ്.കേശവനായിരുന്നു ആദ്യപ്രസിഡന്റ്. മനോഹാരിതവഴിഞ്ഞൊഴുകുന്ന പ്രദേശമാണ് മലയാലപ്പുഴ. മഹാശിലയുഗമെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ള 3000 വര്‍ഷത്തോളം പഴക്കം വരുന്ന പ്രാചീനസംസ്ക്കാരം ഇവിടെ നിലനിന്നിരുന്നുവെന്നതിന് തെളിവുകള്‍ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ഇരുവശത്തും പുഴകളുള്ളതും മലകള്‍ നിറഞ്ഞതുമായ പ്രദേശം എന്നഅര്‍ത്ഥത്തിലാകാം മലയാലപ്പുഴ എന്ന സ്ഥലനാമമുണ്ടായത്.
No comments:
Post a Comment