മലയാലപ്പുഴ: കുടുംബശ്രീ പദ്ധതിയിലൂടെ ചെറുകിട തൊഴില്‍ സംരംഭം തുടങ്ങാന്‍ രണ്ടായിരം വനിതകള്‍ക്കായി 25 ലക്ഷം രൂപ ഉള്‍പ്പെടുത്തിക്കൊണ്ട് മലയാലപ്പുഴ ഗ്രാമപ്പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് എം.ജി. സുരേഷ് അവതരിപ്പിച്ചു. 11,30,67,258 രൂപ വരവും 10,92,33,150 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റില്‍ 38,34,108 രൂപ നീക്കിയിരിപ്പുണ്ട്. ഭവനനിര്‍മ്മാണത്തിന് 40 ലക്ഷം രൂപ, കുടിവെള്ളപദ്ധതിക്ക് ഒന്നരക്കോടി രൂപ, തെരുവുവിളക്കുകള്‍ക്ക് 12 ലക്ഷം, ആരോഗ്യശുചിത്വ പരിപാടിക്ക് 12 ലക്ഷംരൂപ വകയിരുത്തി. പഞ്ചായത്ത് പ്രസിഡന്റ് ജഗദമ്മ സോമരാജന്‍ അധ്യക്ഷത വഹിച്ചു.
No comments:
Post a Comment