പത്തനംതിട്ട : പ്രസിദ്ധമായ മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ പതിനൊന്നുനാള്‍ നീണ്ടുനില്‍ക്കുന്ന ഉത്സവം 21ന് കൊടിയേറി മാര്‍ച്ച് 3ന് ആറാട്ടോടെ സമാപിക്കുമെന്ന് ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് വി.എസ്. ഹരീഷ് ചന്ദ്രന്‍ പറഞ്ഞു.
21ന് രാവിലെ അഷ്ടദ്രവ്യ ഗണപതിഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. ഉച്ചയ്ക്ക് 12 മണിക്ക് അന്നദാനം, വൈകിട്ട് 5ന് ജുഗല്‍ബന്ദി, രാത്രി 8.40 നും 9.15 നും മദ്ധ്യേതൃക്കൊടിയേറ്റ്, കരുമരുന്നുപ്രയോഗം, തുടര്‍ന്ന് ഗാനമേള എന്നിവ നടക്കും.രണ്ടാം ദിവസമായ 22ന് ഉച്ചയ്ക്ക് 12ന് അന്നദാനം, 2മണി മുതല്‍ ഉത്സവബലിദര്‍ശനം, 7 മണി മുതല്‍ ഗുരുവായൂര്‍പാര്‍വ്വതി രാജ് അവതരിപ്പിക്കുന്നകുച്ചിപ്പുടി നൃത്തസന്ധ്യ,രാത്രി 10.30 മുതല്‍ സിനിമാ റ്റിവി താരം ശ്രീലത നമ്പൂതിരി അവതരിപ്പിക്കുന്ന സംഗീത സദസ്സ് എന്നിവ നടക്കും.
മൂന്നാം ദിവസമായ 23ന് ഉച്ചയ്ക്ക് 12ന് അന്നദാനം, 2മണി മുതല്‍ ഉത്സവബലിദര്‍ശനം രാത്രി 7 മണി മുതല്‍ നൃത്തനൃത്യങ്ങള്‍, രാത്രി 10 മുതല്‍ കടമ്മനിട്ട ഗോത്രകലാകളരി അവതരിപ്പിക്കുന്ന പടയണി എന്നിവ നടക്കും.നാലാം ദിവസമായ 24ന് ഉച്ചയ്ക്ക് 12ന് അന്നദാനം, 2മണി മുതല്‍ ഉത്സവബലിദര്‍ശനം, 5 മണി മുതല്‍ സോപാന സംഗീതം, 6.30 മുതല്‍ കാഴ്ചശ്രീബലി സേവ, തിരുമുമ്പില്‍ വേല, 7.30 മുതല്‍ അഷ്ടപദികച്ചേരി, 9.30 മുതല്‍ ശ്രീഭൂതബലി വിളക്കിനെഴുന്നെള്ളിപ്പ് എന്നിവയും 10 മണി മുതല്‍ മേജര്‍സെറ്റ് കഥകളിയും നടക്കും. നാലാം ദിവസം മുതല്‍ പത്താം ദിവസം വരെ എല്ലാ ദിവസവും 6.30 മുതല്‍ കാഴ്ചശ്രീബലി സേവ, 9.30 മുതല്‍ ശ്രീഭൂതബലി, വിളക്കിനെഴുന്നെള്ളിപ്പ് ഉണ്ടായിരിക്കും.
അഞ്ചാം ദിവസമായ 25ന് ഉച്ചയ്ക്ക് 2 മണി മുതല്‍ ഉത്സവബലി ദര്‍ശനം, വൈകിട്ട് 4 മണി മുതല്‍ ഓട്ടന്‍തുള്ളല്‍, 7.30 മുതല്‍ കുറത്തിയാട്ടം, രാത്രി 10 മുതല്‍ കഥകളി എന്നിവ നടക്കും.ആറാം ദിവസമായ 26ന് നല്ലൂര്‍ കരയുടെ ഉത്സവമാണ്. അന്ന് ഉച്ചയ്ക്ക് 12 മുതല്‍ അന്നദാനം വൈകിട്ട് 3.30 മുതല്‍ പ്രസിദ്ധമായ മലയാലപ്പുഴ പൂരം നടക്കും.
ഗജരാജാക്കന്മാര്‍ അണിനിരക്കുന്നതോടൊപ്പം ഗുരുവായൂര്‍ കമല്‍നാഥിന്റെ നേതൃത്വത്തില്‍ അറുപതില്‍പ്പരം കലാകാരന്മാര്‍ അവതരിപ്പിക്കുന്ന പാണ്ടിമേളം,പാറമേക്കാവ് പൂരസമിതിയുടെ കുടമാറ്റം തുടര്‍ന്ന് പഞ്ചാരി മേളം, 7 മണി മുതല്‍ കൊടുമണ്‍ ഗോപാലകൃഷ്ണന്റെ ആദ്ധ്യാത്മിക പ്രഭാഷണം, നൃത്തനൃത്യങ്ങള്‍, പാലാ സൂപ്പര്‍ ബീറ്റ്‌സിന്റെ ഗാനമേള എന്നിവ നടക്കും.ഏഴാം ദിവസമായ 27ന് ഇടനാട് കരയുടെ ഉത്സവമാണ് ഉച്ചയ്ക്ക് 12 മുതല്‍ അന്നദാനം, 4 മണി മുതല്‍ ഓട്ടന്‍തുള്ളല്‍, 9 മണി മതുല്‍ ആദ്ധ്യാത്മിക പ്രഭാഷണം, 10,30 മുതല്‍ കൊച്ചിന്‍ കലാഭവന്റെ ഗാനമേള, 2 മണി മുതല്‍ നാടകം എന്നിവ നടക്കും.എട്ടാംദിവസമായ 28ന് ഏറം കരയുടെ ഉത്സവമാണ്. രാവിലെ 11 മുതല്‍ സമൂഹ വിവാഹം, 12.30 മുതല്‍ അന്നദാനം, 4 മണി മുതല്‍ ഓട്ടന്‍തുള്ളല്‍, 8.30 മുതല്‍ ആകാശദീപ വിസ്മയകാഴ്ച, 10മുതല്‍ തിരുവനന്തപുരം സാരഥിയുടെ കോമഡി കസിന്‍സ്,കൊല്ലം അയനം നാടകവേദിയുടെ നാടകം എന്നിവ നടക്കും.ഒന്‍പതാം ദിവസമായ മാര്‍ച്ച് 1ന് താഴം കരയുടെ ഉത്സവമാണ്. അന്ന് ഉച്ചയ്ക്ക് 12 മുതല്‍ അന്നദാനം, 2 മണി മുതല്‍ ഉത്സവബലി ദര്‍ശനം, വൈകിട്ട് 4.30 മതുല്‍ കളരിപ്പയറ്റ്, 5മണി മുതല്‍ ഓട്ടന്‍തുള്ളല്‍, രാത്രി 8 മണിമുതല്‍ ഹരിത ബാലകൃഷ്ണന്‍ അവതരിപ്പിക്കുന്ന സംഗീതസദസ്സ്, 10.30 മുതല്‍ കൊച്ചിന്‍ മിമിക്‌സ് മീഡിയ അവതരിപ്പിക്കുന്ന കോമഡി ഫെസ്റ്റിവല്‍ 1 മണി മുതല്‍ കൊല്ലം ആത്മമിത്രയുടെ നാടകം എന്നിവ നടക്കും.പത്താം ഉത്സവമായ 2ന് ഉച്ചയ്ക്ക് 12 മുതല്‍അന്നദാനം, 2 മണി മുതല്‍ ഉത്സവബലി ദര്‍ശനം, 9.30 മുതല്‍ പള്ളിവേട്ട എഴുന്നെള്ളിപ്പ്,.പതിനൊന്നാം ദിവസമായ 3ന് വൈകിട്ട് 3 മണിക്ക് ആനയൂട്ട്, നാലു മണിക്ക് ആറാട്ട് ഘോഷയാത്ര.
No comments:
Post a Comment